കല്യാണരാമന്‍
Lyricist കൈതപ്രം
Music ബേണി ഇഗ്നേഷ്യസ്

Singer യേശുദാസ് കെ ജെയാ ദേവി സര്‍വ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ


കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കല്‍പ്പടവില്‍
(കഥയിലെ‌)

ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണര്‍ത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ‌)


ആവണിത്താലങ്ങളേന്തി രാ‍ഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊന്‍‌മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ട് പൂത്താ‍രം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ‌)

Get Malayalam lyrics on you mobile. Download our free app