ക്ലാസ്‌മേറ്റ്‌സ്


Lyricist വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
Music അലക്സ് പോള്‍
Raga Unknown
Singer വിനീത് ശ്രീനിവാസന്‍
എന്റെ ഖൽബിലെ വെണ്ണിലാവുനീ നല്ലപാട്ടുകാരാ ..
തട്ടമിട്ടുഞാൻ കാത്തുവെച്ചൊരെൻ മുല്ലമൊട്ടിലൂറും ..
അത്തറൊന്നു വേണ്ടേ ..
( എന്റെ ഖൽബിലെ )
അത്തറൊന്നു വേണ്ടേ .. എന്റെ കൂട്ടുകാരാ‍ ..
സുൽത്താന്റെ ചേലുകാരാ ..


നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ ..
നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാം ..
നിന്റെ നെഞ്ചിലെ ദഫ്‌മുട്ടുമായ് എന്നുമെന്റെയാവാം ..
ഒപ്പനയ്‌ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ (2)
എന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവെച്ചുവെന്നോ ..
( എന്റെ ഖൽബിലെ ) ( അത്തറൊന്നു വേണ്ടേ..)


തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ ..
തൊട്ടുമീട്ടുവാൻ ഉള്ള തന്ത്രികൾ പൊട്ടുമെന്ന പോലെ ..
തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ ..
ലാളനങ്ങളിൽ‍ മൂടുവാൻ കൈതാളമിട്ടൊന്നു പാടുവാൻ‍ ..
എത്ര വട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ ..
( എന്റെ ഖൽബിലെ ) ( അത്തറൊന്നു വേണ്ടേ..)
( എന്റെ ഖൽബിലെ ) ( അത്തറൊന്നു വേണ്ടേ..)


Get Malayalam lyrics on you mobile. Download our free app