മിന്നാരം


ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :ശ്രീ കുമാര്‍

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ കിനാവും നോവുമായ്

മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മില്‍കൊതിച്ചും
കൊഞ്ചികളിയാടി നമ്മള്‍
നിറം പകര്‍‌ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞുപോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്

ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ..

നീലക്കുന്നിന്‍‌മേല്‍ പീലിക്കൂടിന്‍‌മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരികാറ്റായ് നീ
എന്തിനിതിലേ പറന്നൂ
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിനയാതെ നീ ചിരിച്ചൂ

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്


Get Malayalam lyrics on you mobile. Download our free app