വടക്കും നാഥന്‍


ഗാനങ്ങള്‍:ഗിരീഷ് പുത്തഞ്ചേരി
സംഗീതം :ഔസേപ്പച്ചന്‍
ആലാപനം :ചിത്ര

കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലിനിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം

പകല്‍‌വെയില്‍ ചായും നേരം
പരല്‍ക്കണ്ണുനട്ടെന്‍ മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
പകല്‍‌വെയില്‍ ചായും നേരം
പരല്‍ക്കണ്ണുനട്ടെന്‍ മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
മണിച്ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടുചേര്‍ക്കും പോലെ
മണിച്ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടുചേര്‍ക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം

നിലാകുളില്‍ വീഴും രാവില്‍
കടഞ്ഞോരീ പൈപാലിനാല്‍
കുറുമ്പുമായെന്നും വന്നു നില്‍ക്കേ
നിലാകുളില്‍ വീഴും രാവില്‍
കടഞ്ഞോരീ പൈപാലിനാല്‍
കുറുമ്പുമായെന്നും വന്നു നില്‍ക്കേ
ചുരത്താവൂ ഞാനെന്‍ മൌനം
തുളുമ്പുന്ന പുന്തേന്‍ കിണ്ണം
നിഴല്‍‌പോലെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം

കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലിനിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം


Get Malayalam lyrics on you mobile. Download our free app