മൂന്നാം പക്കം


സം‌ഗീതം‌ : ഇളയരാജ
ആലാപനം‌ : ജി.വേണുഗോപാല്‍

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ത്തു
മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം


Get Malayalam lyrics on you mobile. Download our free app