ചിത്രം: അടിമകള്‍

വരികള്‍ വയലാര്‍

സംഗീതം ദേവരാജന്‍ 

പാടിയത്  സുശീല

 ചെത്തിമന്ദാരം തുളസി

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം..

വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..

അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം....
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..

..


Get Malayalam lyrics on you mobile. Download our free app