ചിത്രം : ആറാം തമ്പുരാന്‍
  രചന: ഗിരീഷ് പുത്തഞ്ചേരി
  സംഗീതം : രവീന്ദ്രന്‍
  പാടിയത്: യേശുദാസ്
 
  ഹരിമുരളീരവം ഹരിതവൃന്ദാവനം
  പ്രണയ സുധാമയ മോഹന ഗാനം       (2)
  ഹരിമുരളീരവം...(4)
 
  മധുമൊഴി രാധേ നിന്നെ തേടി.. ആ.. ആ.. (2)
  അലയുകയാണൊരു മാധവ ജന്മം
  അറിയുകയായി അവനീ ഹൃദയം
  അരുണ സിന്ദൂരമായ് ഉതിരും മൗനം
  നിന്‍ സ്വര മന്ധപ നടയിലുണര്‍ന്നൊരു
  പൊന്‍തിരിയായ് സ്വയമുരുകുകയല്ലോ
  നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു
  മണ്‍തരിയായ് സ്വയമുരുകുകയല്ലോ
  സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
  മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
  മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ   
  (ഹരിമുരളീരവം)
 
  കളയമുനേ നിന്‍ കവിളില്‍ ചാര്‍ത്തും
  മപഗാരീ സനിധാ പാധനിരീ നിധാപാ മപധനി സരിഗാ
  മപധനി സരിഗാ മാഗരി നീ ധാനിരീസാ
  കളയമുനേ നിന്‍ കവിളില്‍ ചാര്‍ത്തും
  കളഭനിലാപ്പൂ പൊഴിയുവതെന്തേ
  തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍
  തരളവിഷാദം പടരുവതെന്തേ
  പാടി നടന്നു മറഞ്ഞൊരുവഴികളിലീറനണിഞ്ഞ
  കരാഞ്ജലിയായ് നീ
  പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന
  വല്ലഭനിന്നും
  സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
  മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
  മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ   
  (ഹരിമുരളീരവം)

Get Malayalam lyrics on you mobile. Download our free app