ചിത്രം : മേഘതീര്‍ത്ഥം
ഗായകര്‍: ശരത്‌,കെ എസ്‌ ചിത്ര
സംഗീതം :ശരത്‌
വരികള്‍ :ഗിരീഷ്‌ പുത്തഞ്ചേരി


തനന തനാന താനന...
മഴയാല്‍ മെനഞ്ഞ കൂടുകള്‍
തനന തനാന താനന......
പവിഴം പൊഴിഞ്ഞ പാട്ടുകള്‍

ആ ആ സനിസരി മധനിരിഗമധനി
ആ ആ സനിരിനി പമപഗ സനിസ

മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
മനസ്സിന്റെ മഞ്ഞു പാളിമേല്‍
മെഴുകുന്ന കുഞ്ഞു വാക്കുകള്‍
കാണും കിനാവുകള്‍
(മഴയാല്‍ മെനഞ്ഞ..)

നിലാവുപ്പോല്‍ മിന്നും
ഈ പളുങ്കുപാടങ്ങള്‍
വസന്ത സൂര്യന്‍ പോല്‍
ഈ തെളിഞ്ഞ നാളങ്ങള്‍
പതിയെ നാം ഉമ്മനല്‍ക്കും അമ്മയെ പോലെ
മടിയില്‍ നാം ചേര്‍ത്തുകൊഞ്ചും പൈതലേപോലെ
ശലഭം പലശലഭം പാറും പരാഗമായ്‌....
(മഴയാല്‍ മെനഞ്ഞ..)

സനിസ പമപമ പമപഗമപ നിരിഗമധപ
നിരിമഗമരിഗമ ധനിരിഗമ
സനിസ ധമധ നിധനി രിനരി ഗരിഗ മഗമ
ധമധ നി..ധ..നി..ധ..പമ

ഒരുങ്ങി വന്നാലും
എന്‍ സുഗന്ധ സന്ധ്യേ നീ
കനിഞ്ഞു തന്നാലും
തേന്‍ നിറഞ്ഞ പൂപ്പാത്രം
കുറുകുമീ പ്രാക്കളെല്ലാം പൂക്കളേ പോലെ
നിറയുമീ നന്മയെല്ലാം നിങ്ങളേ പോലേ
വിരിയും ഇതള്‍ വിരിയും ഏതോ മരന്ദ....

മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
മനസ്സിന്റെ മഞ്ഞു പാളിമേല്‍
മെഴുക്കുന്ന കുഞ്ഞു വാക്കുകള്‍
കാണും കിനാവുകള്‍
(മഴയാല്‍ മെനഞ്ഞ..)

Get Malayalam lyrics on you mobile. Download our free app