വേനല്‍ കാറ്റില്‍

ചിത്രം : ഋതു 

 സംഗീതം : രാഹുല്‍ രാജ്
വരികള്‍ : റഫീക്ക്‌ അഹമ്മദ്

 

വേനല്‍ കാറ്റില്‍ പൂക്കള്‍ പോലെ നമ്മിലോര്‍മ്മകള്‍
ഈറന്‍ കണ്ണില്‍ കണ്ണുമൂടല്‍ പോലെ ഓര്‍മ്മകള്‍

പഴയൊരാവഴിമരം വിതറുമീ ഇലകളായ്
എഴുതിയോ മറവിതന്‍ ഋതുവിലും വരികള്‍

പല സന്ധ്യ പോയ്‌ മറഞ്ഞു പകലെത്ര യാത്രയായ്‌
നിഴലായലഞ്ഞുവോ നീ ഗതകാലമേ

വിരലുപോല്‍ വേരുകള്‍ ഇഴയുമീ മണ്ണിലെ
കനവുകള്‍ പൊടിയുമോ പൂവില്‍ പുല്‍ക്കൊടിയില്‍

വെയിലായ്‌ മഞ്ഞു മഴയായ്‌ തിരശീല മാറവേ
കളി തീര്‍ന്നു പോയ്‌ മറഞ്ഞോ പ്രിയ തോഴരേ  


Get Malayalam lyrics on you mobile. Download our free app