ചിത്രം : സവിധം
ആലാപനം : യേശുദാസ്
സംഗീതം : രവീന്ദ്രന്‍
രചന : കൈതപ്രം

(ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി ) 2
വീണാധരി ശാതോദരി
പാഹിമാം പാഹിമാം പരിപാഹിമാം

(ദേവീമാഹാത്മ്യ ലഹരിയിലെന്‍ മനം
സര്‍ഗ സാഗരമാകേണം ) 2
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍
അമ്മേ അന്നപൂര്‍ണ്ണാമൃതമരുളേണം
ആത്മ പൂജാമുദ്രകളില്‍
ദേവീ ഭാവതരംഗമുയര്‍ത്തേണം
ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി

(ജന്മജന്മാന്തര പാപശിലകള്‍
പുണ്യ സോപാനമായ് മാറേണം) 2
പുണ്യാഹ ജലബിന്ദുവില്‍ ദേവീ
കാരുണ്യ വാരിധി ഉണരേണം
നിത്യവും എന്‍ ചേതനയില്‍
കരുണാമലയ മാരുതനൊഴുകേണം
ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി
വീണാധരി ശാതോദരി
പാഹിമാം പാഹിമാം പരിപാഹിമാം

Get Malayalam lyrics on you mobile. Download our free app