ചിത്രം സവിധം
ഗായിക: ചിത്ര
വരികള്‍ : കൈതപ്രം
മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹമനോരഥ വേഗമുയര്‍ന്നു
കനകാംഗുലിയാല്‍ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനി പോലും
പാടുകയായ് മധു ഗാനം
മായാ മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹ മനോരഥ വേഗമുയര്‍ന്നു
കാതരമാം ഋതു പല്ലവിയെങ്ങോ സാന്ത്വന ഭാവം ചൊരിയുമ്പോള്‍ | 2
ദ്വാപര മധുര സ്മൃതികളിലാരോ മുരളികയൂതുമ്പോള്‍
അകതാരില്‍ അമൃതലയമലിയുമ്പോള്‍
ആത്മാലാപം നുകരാനണയുമോ സുകൃതയം ജനനീ
മൗനസരോവരമാകെ ഉണര്‍ന്നു
സ്നേഹ മനോരഥ വേഗമുയര്‍ന്നു
മംഗള ഹൃദയ ധ്വനിയായ് ദൂരെ ശാരിക പാടുകയായ്
പൂമൊഴിയില്‍ പ്രണവ മധു തൂവുകയായ്
മണ്ണിന്‍ മാറില്‍ കേള്‍പ്പു സഫലമാം കവിത തന്‍ താളം
(മൗനസരോവരമാകെ ഉണര്‍ന്നു …)