പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
ഈണം... കിളിതൻ ഈണം..
നീയും കേൾക്കുന്നുണ്ടോ...
വന്നു നാം.. രണ്ടാളും..
ഇരുവഴിയേ.. ഇവിടെവരെ
പോരേണം നീ കൂടെ...
ഇനിയൊഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ

ഈ.. വഴിയെ വരും നറുമഴയും ഇളവെയിലും..
ഈ.. വനിമുഴുവൻ ഹിമമണിയും.. ഇലപൊഴിയും
ഇതുവഴി പോയീടും.. ഋതുപലതെന്നാലും
ഇതുവഴി പോയീടും.. ഋതുപലതെന്നാലും
മാനസമാകെ നമ്മൾ നെയ്യും വസന്തം..
മായരുതെങ്ങും.. മായരുതെങ്ങും.. മായരുതെങ്ങും
മായരുതെങ്ങും...
പൂക്കൾ പനിനീർ.. പൂക്കൾ നീയും കാണുന്നുണ്ടോ

വെൺ..പനിമതിതൻ പുഴയൊഴുകും വഴിയരികിൽ
തൂ ... മുകിലുകളാം കിളികളുമായ് കഥ പറയാൻ..
ചുവടുകളൊന്നാകും പ്രിയതര സഞ്ചാരം....
ചുവടുകളൊന്നാകും പ്രിയതര സഞ്ചാരം....
ഈ വഴിനീളെ താഴമ്പൂക്കൾ ചേലോടെ
തൂകുവതാരോ പാലൊളി പോലെ
തൂകുവതാരോ പാലൊളി പോലെ

പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
വന്നു നാം.. രണ്ടാളും..
ഇരുവഴിയേ.. ഇവിടെവരെ
പോരേണം നീ കൂടെ...
ഇനിയൊഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ


Get Malayalam lyrics on you mobile. Download our free app