ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ..
ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം
മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ
അതിരമ്പുഴ ചാടീ അറിയാക്കര തേടീ

പട.. തന്നിലൊരുങ്ങുക മുൻപേ
പട.. പന്തളമോടരുതൻ‌പേ (2)
മുയൽ ആമയോടേറ്റതുപോലെ
മടി കേറിയിടം തിരിയല്ലേ
കടകം തിരിയും കഥ മാറിവരും
അതിസാഹസമോടിനിയും തുടരും
സഞ്ചാരം സാനന്ദം
ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം..
ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം

മിഴി രണ്ടിലുമെന്തിന് നാണം
അതു കണ്ടിട..നെഞ്ചിലൊരീണം (2)
ദിനം എണ്ണിയൊരുങ്ങണ യാനം
നറു പന്തലിടാൻ നിറമാനം
ദിനരാവുകളിൽ.. ചെറുപുഞ്ചിരികൾ
മധു മുന്തിരിനീരു ചുരന്നുതരും
സാമോദം സാഘോഷം

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം (2)
ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം
ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം
ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം


Get Malayalam lyrics on you mobile. Download our free app