Album : Ninakkay

 


നിനക്കായ് തോഴീ പുനര്ജ്ജനിക്കാം

ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം…(നിനക്കായ്…)

അന്നെന്റെ ബാല്യവും കൌമാരവും

നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…)

 

നിന്നെയുറക്കുവാന്താരാട്ടുകട്ടിലാ-

ണിന്നെന്നോമനേ എന്ഹൃദയം (നിന്നെ…)

ഹൃദയത്തിന്റെ സ്പന്ദങ്ങള്

ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ

നിന്നെവര്ണ്ണിച്ചു ഞാന്ആദ്യമായ് പാടിയ

താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…)

 

ഇനിയെന്റെ സ്വപ്നങ്ങള്നിന്റെ വികാരമായ്<

പുലരിയും പൂക്കളും ഏറ്റുപാടും…(ഇനിയെന്റെ..)

ഇനിയെന്റെ വീണാതന്ത്രികളില്

നിന്നെക്കുറിച്ചേ ശ്രുതിയുണരൂ….

ഇനിയെന്നോമലേ നിന്നോര്മ്മതന്

സുഗന്ധത്തിലെന്നും ഞാനുറങ്ങൂ…(നിനക്കായ്…)

 

 


Get Malayalam lyrics on you mobile. Download our free app