പൂജ ചെയ്യാന്‍ നേരമായി പോക നാം ശ്രീകോവിലില്‍ .....(2)


മണവുമില്ല നിറവുമില്ല കേവലം വനപുഷ്പമീ ഞാന്‍
എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ ....(2)

ജീവിതത്തിന്‍ തുച്ഛനിമിഷം പാഴ്ക്കിനാവില്‍ പോയിടാതെ
വാടിവരളും മുമ്പിലെന്നെ കൈ വരിക്കാന്‍ കനിയണേ ....(2)

നിന്‍ ശിരസ്സില്‍ സുരഗണങ്ങള്‍ രത്നമകുടം ചാര്‍ത്തിടുമ്പോള്‍
ത്രൃപ്പദത്തില്‍ ജീവിതത്തിന്‍  പൂമ്പരാഗം വിതറുവാന്‍
ജന്മമമ്മേ സഫലമാക്കാന്‍ പാവനേ, നീ കനിയണേ        ....(2)


Get Malayalam lyrics on you mobile. Download our free app