നീ അടുത്തുണ്ടായിരുന്ന കാലം

ഞാൻ എന്നിലുണ്ടായിരുന്ന പോലെ.

നീ അടുത്തില്ലാതിരുന്ന കാലം

ഞാൻ എന്നിലില്ലായിരുന്ന  പോലെ

 

സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം

എന്റ്റെ ദുഃങ്ങൾ എല്ലാം അകന്ന പോലെ

നീ അടുത്തുണ്ടായിരുന്ന കാലം

കണ്ടിട്ടും കണ്ടില്ല എന്ന  ഭാവത്തിൽ നീ

 

കണ്ണുകൊണ്ട് അമ്പെയ്ത ബാല്യകാലം

നോക്കുന്നതെന്തിനു നീ എന്നെ എന്ന് നീ

നോട്ടത്തിലൂടെ പറഞ്ഞ കാലം

നേരം വെളുത്താൽ നിനക്കായ് വരമ്പത്തു

 

 നീളും നിഴൽ നോക്കി നിന്ന കാലം

നീ കാണുവാനായി മരംകേറി കൊമ്പത്തെ

നീറിൻറ്റെ കൂടൊന്നുലഞ്ഞ കാലം

നില്ക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ

 

എന്ന്  ഉള്ളിൽ കരഞ്ഞു ചിരിച്ച കാലം

മുന്നോട്ടു പോയിട്ട് പിന്നോട്ട് നോക്കി നീ

കണ്ടു ഞാൻ എന്ന് ചിരിച്ച കാലം

അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന്

 

ഈക്കാലമത്രെ തിരിച്ചറിഞ്ഞു

നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ

നഷ്ട്ടമെന്താണെന്ന്  ഓർക്കില്ല നാം

 

ആവണി രാത്രിയിൽ  ഓർമ  കൊളുത്തിയ ആതിര നാളം  പൂക്കുന്നു

നീല നിവാവ് നനച്ചു വിരിച്ചൊരു ചേലായിയിൽ നിഴല് ശയിക്കുന്നു

വെള്ളാരംകല്ലോർമ്മ നിറഞ്ഞ ആറ്റുവരമ്പു വിളിക്കുന്നു

സ്ഫടിക ജലത്തിനടിയിൽ പരലുകൾ നീന്തി നടക്കുന്നു

മുട്ടോളം പാവാട ഉയർത്തി തുള്ളി ചാടി താഴമ്പൂ

ഓർമ്മകൾ നീന്തും അക്കരെ ഇക്കരെ നിന്നെ കാട്ടി ജയിക്കാനായ്

 

വെള്ളാരംകൽവനം പൂത്തൊരാറ്റിൻ വക്കിൽ

വെണ്ണിലവേറ്റ് കൈകോർത്തു നാം നിൽക്കവേ

വെള്ളത്തിലെ ചന്ദ്രബിംബം കുളിർകാറ്റിൽ

ചിമ്മി കുലുങ്ങി  ചിരിച്ചതോർക്കുന്നുവോ

 

അന്നൊക്കെ ആകാശം ഉണ്ടായിരുന്നപ്പോൾ

അന്നൊക്കെ നാം നമ്മിൽ ഉണ്ടായിരുന്നപ്പോൾ

നഷ്ട്ട പ്രണയത്തിനോർമപോൽ  ഇത്രമേൽ

മധുരിക്കും അനുഭൂതി വേറെയുണ്ടോ

 

മഴപെയ്തു തോർന്നതിൻ ശേഷമൊരു

ചെറുകാറ്റ് കവിളിൽ തലോടും തണുപ്പുപോലെ

നഷ്ട്ട പ്രണയത്തിനോർമപോൽ  ഇത്രമേൽ

മധുരിക്കും അനുഭൂതി വേറെയുണ്ടോ

 

പടി ഇറങ്ങുമ്പോൾ പ്രതീക്ഷയായി

കിളിവാതിൽ ആരോ തുറന്നപോലെ

എന്നും പ്രതീക്ഷ പ്രതീക്ഷപോൽ

ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ

 

നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ

പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ

പിന്നെയും പിന്നെയും പെയ്തകാലം

പിന്നെ ഞാൻ പിന്നെ നീ പിന്നെ നമ്മൾ

 

പിന്നെയും പിന്നെയും പെയ്തകാലം

പിന്നെ പതുക്കെ പിരിഞ്ഞു

പലർക്കായ് പുന്നാരമോക്കെ കൊടുത്തകാലം

അക്കാലമാണു നാം നമ്മേ

 

പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി

നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ

നഷ്ട്ടമെന്താണെന്ന്  ഓർക്കില്ല നാം

 

നീ അടുത്തുണ്ടതായിരുന്നപ്പൊളോമലെ

-ഞാൻ എന്നിലുണ്ടായിരുന്ന പോലെ.

നീ അടുത്തില്ലാതിരുന്നപോളോമലേ

ഞാൻ എന്നിലില്ലാതിരുന്നപോലെ


Get Malayalam lyrics on you mobile. Download our free app