അൽഹം ദു ഓതാൻ അലിവിൻ പൊരുളേ
അടികളിൽ ചേർക്കണേ അള്ളാ
അഹീറും നാളിൽ ഞാനണയുമ്പോൾ
ഹൈറനീക്കേകണേ അള്ളാ
അള്ളാ യാ മൗലാ യാ ഇലാഹാ ഇല്ലള്ളാ
ആകാശഭൂമിയേ ആകെ പടച്ച
സർവാദിനാഥൻ നീയേ
ആത്മാവിലെങ്ങും തവ്ദകളാലേ
തണലരുളുന്നതും നീയേ
വാഹരസൂലിൻ ത്യാഗങ്ങളാലേ
പാൻ മറക്കുന്നു നൊമ്പമേ
കൂരിരുൾ മൂടും ഖൽബകമാകേ
വാഴ്ത്തുവതെന്നും നിൻ തിരുനാമം
സത്യമാം ദീനിൻ സന്മാർഗ്ഗമേറെ
സൃഷ്ടികൾക്കേകും നാഥാ
തെറ്റുകൾ ചെയ്യും മാനവർക്കെന്നും
മാപ്പരുളുന്നതും നീയേ
യാസുബുഹാനേ നിൻ കനിവ്വിന്നായ്
കാലങ്ങൾ ഞാനും ദുഃഖങ്ങളോതി
യാ ജൽ ജലാലേ കാത്തരുളണേ
യാ റഹ്മാനേ വരമരുളണേ
 


Get Malayalam lyrics on you mobile. Download our free app