ഹുസുനുൽ ജമാലാളേ... ഖൽബിൽ
അസർമുല്ല വിരിയുന്ന മോളെ..
മണിമാരൻ രാത്രിയെത്തും-മധുരത്തിൽ
മട്ടത്തിൽ വാർത്തകൾ ചൊല്ലും...
ഹുസുനുൽ ജമാലാളേ.. ഖൽബിൽ
അസർമുല്ല വിരിയുന്ന മോളെ...
മണിമാരൻ രാത്രിയെത്തും-മധുരത്തിൽ
മട്ടത്തിൽ വാർത്തകൾ ചൊല്ലും...
അഞ്ജനത്തിൻ ഒളിവുള്ള കലമാൻ കണ്ണിൽ
അഞ്ചു റങ്കിൻ കിളിയായ് പാറും സ്വപ്നം
അന്ത രങ്കത്തവൻ കേറും കഥ പറയാൻ
ചന്ദമൊത്ത തേരിലേറി പറന്നു പോവും
അഞ്ജനത്തിൻ ഒളിവുള്ള കലമാൻ കണ്ണിൽ
അഞ്ചു റങ്കിൻ കിളിയായ് പാറും സ്വപ്നം
അന്ത രങ്കത്തവൻ കേറും കഥ പറയാൻ
ചന്ദമൊത്തെ തേരിലേറി പറന്നു പോവും
സ്വന്തമാ....ക്ക് അവനെ നീ കരളേ..
എന്തെല്ലാം സുഗമുണ്ടന്റെ കുളിരേ...
അറബീ പൊന്നണിയെടി മലരേ...
അഴകിന്റെ വിധി തീർക്കുന്നേ...
ഹുസുനുൽ ജമാലാളേ... ഖൽബിൽ
അസർമുല്ല വിരിയുന്ന മോളെ...
മണിമാരൻ രാത്രിയെത്തും-മധുരത്തിൽ
മട്ടത്തിൽ വാർത്തകൾ ചൊല്ലും...
കിട്ടീ കിട്ടീ നിനക്കിന്ന് കനക-ക്കട്ടിൽ..
എട്ടും പൊട്ടും തിരിയാത്ത പുന്നാര കുട്ടീ
മുട്ടും തട്ടും പല മേളമൊരുക്കി കൂട്ടീ...
തട്ടും കെട്ടി കല്യാണമിന്നണഞ്ഞാ കുട്ടീ...
കിട്ടീ കിട്ടീ നിനക്കിന്ന് കനകക്കട്ടിൽ..
എട്ടും പൊട്ടും തിരിയാത്ത പുന്നാര കുട്ടീ
മുട്ടും തട്ടും പല മേളമൊരുക്കി കൂട്ടീ...
തട്ടും കെട്ടി കല്യാണമിന്നണഞ്ഞാ കുട്ടീ...
എന്ത് വേണം നിനക്കിനി തളിരേ...
ചിന്ത മാറ്റി ഉണരെടി മലരേ...
നീ ചിലങ്ക പാട്ടു പാടും കരളേ...
പിച്ചക...പൂ ഇതളൊത്തെ കുളിരേ...
ഹുസുനുൽ ജമാലാളേ.... ഖൽബിൽ
അസർമുല്ല വിരിയുന്ന മോളെ...
മണിമാരൻ രാത്രിയെത്തും-മധുരത്തിൽ
മട്ടത്തിൽ വാർത്തകൾ ചൊല്ലും..
ഹുസുനുൽ ജമാലാളേ.. ഖൽബിൽ
അസർമുല്ല വിരിയുന്ന മോളെ...
മണിമാരൻ രാത്രിയെത്തും-മധുരത്തിൽ
മട്ടത്തിൽ വാർത്തകൾ ചൊല്ലും...
 

Get Malayalam lyrics on you mobile. Download our free app