Copyright 2020 - Custom text here

 

ആലുണ്ടിലയുണ്ടിലഞ്ഞിയുണ്ട്

ആലിന്റടുത്തൊരു പൊയ്കയുണ്ട്

പൊയ്കക്കടുത്തൊരു പൊല്‍‌ത്താമര

പൊല്‍‌ത്താമരപ്പൂമലരകത്ത്

ഉത്തമയായൊരു പെണ്ണുണ്ടായി

പെണ്ണിന്റെ പേരു സരസ്വതിയായ്

 

ഒരു മുട്ടി ചന്ദനം പൂശും പെണ്ണ്

മുന്നാഴി മുല്ലപ്പൂ ചൂടും പെണ്ണ്

 

ഒരു മുഴം ചേലയുടുക്കും പെണ്ണ്

മൂഴക്കരി വെച്ചാലത് പെണ്ണ്

അരയാലും പേരാലും കേറും പെണ്ണ്

ആകാശം മുട്ടിപ്പറക്കും പെണ്ണ്

 

ആരുടെയാരുടെ പെണ്ണിവള്

ശ്രീകൃഷ്ണന്‍ തന്റെ സഹോദരിയായ്

ശ്രീ ബ്രഹ്മദേവന്റെ ഭാര്യയാണേ

കാര്‍ത്ത്യായനീ ദേവിയെ കൈതൊഴുന്നേന്‍