സിനിമ : അഛനെയാണെനിക്കിഷ്ടം(2001)
ഗാനങ്ങള്‍ : രമേശന്‍ നായര്‍
സംഗീതം : എം.ജി രാധാകൃഷ്ണന്‍
ആലപനം :ശ്രീ കുമാര്‍,ചിത്ര


കാതില്‍ ഒരു കഥ ഞാന്‍ പൂവെ ഇനി പറയാം
ഇനിയും നീയെന്‍ ചങ്ങാതി...

ശലഭം വഴി‌മാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടിരണ്ടിലും
നിന്‍ സമ്മതം
വളകിലുങ്ങുന്ന താളം പോലും
മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റില്‍
തരളമാം സമ്മതം
എന്‍‌റെ ജീവനായ് നിന്നെ
അറിയാന്‍ സമ്മതം
ശലഭം വഴി‌മാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടിരണ്ടിലും
നിന്‍ സമ്മതം

പദമലര്‍ വിരിയുമ്പോല്‍
സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍
സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം
നീ പങ്കുവച്ചുതരുമോ
ഓരോ പാതിരാവും
നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംമ്പുരുവില്‍ നിന്‍
രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും
നാദത്തില്‍ മുങ്ങി ഞാന്‍
എന്‍‌‌‌റെ ഏഴു ജന്മങ്ങള്‍ക്ക്
ഇനി സമ്മതം
ശലഭം വഴി‌മാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം

കവിളിണ തഴുകുമ്പോള്‍
സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍
സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം
നിന്‍ കണ്ണെഴുത്തിലറിയും
കാതില്‍ ചൊന്ന കാര്യം
ഒരു കാവ്യമായി മൊഴിയും
പാതി മയങ്ങും വേളയിലാരോ
പാദങ്ങള്‍ പുല്‍‌കിയോ
മാധവമാസം വന്നു വിളിച്ചാല്‍
ആരാമം വൈകുമോ
ഒന്നായ് തീരുവാന്‍
നമുക്കിനി സമ്മതം

ശലഭം വഴി‌മാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടിരണ്ടിലും
നിന്‍ സമ്മതം
വളകിലുങ്ങുന്ന താളം പോലും
മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റില്‍
തരളമാം സമ്മതം
എന്‍‌റെ ജീവനായ് നിന്നെ
അറിയാന്‍ സമ്മതം

Get Malayalam lyrics on you mobile. Download our free app